Thursday, July 23, 2009

" ചാറ്റല്‍ മഴ..."


തുറന്നിട്ട ആ ജാലകപഴുതിലൂടെ എന്റെ മിഴികളെ അങ്ങുദൂരെക്കായ് ഞാന്‍ നട്ടുവെച്ചു,
നിന്റെ വരവും കാത്ത്... എന്റെ കുടിലില്‍ നിന്നും പുറത്തേക്കിറങ്ങി,
വിജനമായ ആ മൈതാത്തിന്റെ അറ്റത്ത് പച്ച കുളിര്‍ത്ത ആ പുല്‍മെത്തയിലായി എന്റെ ഇരുപ്പിടം‌....
താഴെയുള്ള അരുവിയിലേക്ക് മാത്രമായി എന്റെ മിഴികള്‍...
അതുനിനക്ക് വേണ്ടിയായിരുന്നു... നിനക്ക് മാത്രം.!
എന്നെ പുളകമണിയിച്ച് എന്നിലൂടെ കടന്നുപോയ മന്ദമാരുതനോട് ഇടറിയശബ്ദത്തില്‍ ഞാന്‍ വാക്കുകളുയര്‍‌ത്തു, അവളെ കണ്ടുവോ നീ..?
ഒന്നും മിണ്ടാതെ, എന്തോപരിഭവം നടിച്ചു ആ മന്ദമാരുതനും എന്നെ തനിച്ചാക്കി കടന്നുപോയി...ഏകനായ എന്റെ മനസ്സും, ശരീരവും ഇനിയും അവള്‍ക്കായ് ഞാന്‍ നെയ്തുവച്ചു...
പെട്ടന്ന്! എവിടെ നിന്നൊ എന്റെ കാതുകള്‍ക്ക് ഇമ്പമാര്‍ന്ന ഒരു കിന്നാരം അതന്നെ ഉന്മാദത്തിലാക്കി..
അത് അവളായിരിക്കുമോ....?
അവള്‍ക്കായ് വീണ്ടും ഞാന്‍ കാതോര്‍ത്തിരുന്നു...
ഞാന്‍ പോലും അറിയാതെ എന്റെ അടുത്തുവന്ന് എന്നെ ഒന്നുതലോടിയപ്പോള്‍,
സന്തോഷത്തിന്റെ, ആനന്ദത്തിന്റെ പൂന്നിലാവ് മനസ്സെന്ന എന്റെ കൊട്ടാരത്തില്‍കുളിരു പകര്‍ത്തി...
അതെ, അത് അവളായിരുന്നു..., എന്റെ പ്രാണനായ് ഞാന്‍ കാത്തുനിന്നത് അവള്‍ക്ക് വേണ്ടി മാത്രമായിരുന്നു...
എന്റെ മനോവിഷമം തൊട്ടറിഞ്ഞ് എന്തോ പരിഭവങ്ങളുമായി എന്നെ തലോടി
മറഞ്ഞുപോയ ആ മന്ദമാരുതന്‍ എവിടെ നിന്നോ എനിക്കായ് അവളെ കൊണ്ടുവന്നു...
ആ ചാറ്റല്‍ മഴയെ....
എന്തൊരു അഴകായിരുന്നു അവള്‍ക്ക്...!

1 comment:

  1. kavidhakalekkal hydernu cherunnadhum vazhangunnadhum gadhya sahityamanennu thonnunnu.. its nice... post cheyyappetta malayalam blogukalil koodudhalum ivayanu mukya vishayam. kadhakalilom kavidhakalilum pranayathekkalum, kathirippukalekkalum appuramayi bavanayude vishalamaya oru maayaa lokamundu. adhinakathekku kadannu chennu vaividyamulla vishayangaliloode sanjarikkan sramikkuka.. njangaladhu pradheekshikkunnu.. kathirikkunnu... all the best..
    shamnas.pp

    ReplyDelete