Saturday, February 7, 2009



" സ്വപ്നം‌.."

അകലങ്ങളില്‍
എന്റെ ഒര്‍മ്മകളില്‍
ഇളം തെന്നലായ്
ഓടിയെത്തുന്നു നീ...
മനസ്സില്‍ നിന്നു
മായുവാന്‍ തുടങ്ങുമ്പോള്‍‌
നിന്‍ തുടിക്കുന്ന കവിള്‍‌ തടം‌
എന്റെ ഓര്‍മ്മകളില്‍
അലയടിക്കുന്നു...
ചഞ്ചല മാകുന്ന നിന്‍
നീര്‍ മിഴികള്‍‌
എന്റെ സ്വപ്നങ്ങളി
മിന്നി മായുന്നു...‌
ചാരുതയാര്‍ന്ന
പാല്‍ പുഞ്ചിരി
തൂകുന്ന നിന്‍ പൊന്‍
അധരങ്ങള്‍ എന്റെ
രോമാഞ്ച മായിരുന്നു...
ഇവിടെ നീ എന്‍
വേദനയായ് മാറുന്നു,
നീ അകലമ്മ്പോള്‍
എന്റെ സ്വപ്നം‌ നഷ്ട്ടമാകുന്നു...

1 comment:

  1. ഇതാണ് പ്രവാസത്തിന്റെ വിരഹം; വിരഹനോവിന്റെ പ്രവാസഗീതം...
    ആ സ്വപ്ന നിമിഷങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ
    എത്രയും പെട്ടെന്ന് എന്ന് ആശംസിക്കുന്നു....

    ReplyDelete