" നീര്‍മാതളത്തിന്റെ നീലാംബരി... "
നിഷ്കളങ്കവും എളിമയുമായ്,
തോഴിയായതാ തൂലികക്ക്
ആസ്വാദന മനസ്സിനകത്തളത്തായ്
ചലിച്ചു കയറിയതണാ ദൂഷിക...
അടുക്കളയിലായൊരാഹാര മേശയില്‍-
നിന്നാരംഭം കുറിച്ചതാണിന്നലെ...
പ്രശസ്തിയും പതവികളുമൊന്നന്നായ്
ഹൂതി യുണര്‍ത്തിയതു നന്മയിലേക്ക്..
നേര്‍വഴി തിരിച്ചറിഞ്ഞു ചുവടുമാറിയതാ
സ്വാദിഷ്ടമില്ലതുപലര്‍ക്കും നല്ലപോലെ...
കുത്തുവാക്കുമായ് കയര്‍ത്തവര്‍ക്കുനേര്‍
അശുഗമായതുമാ ധീരതാ തൂലിക ...
നിന്‍ ഹ്റ്ദയത്തിലാ സ്നേഹം തുളുമ്പിയതും
അഹിതനു അംശകനെന്നപോലെ...
പലരും അവരെ നിനച്ചിരുന്നൊരമ്മയായ്
കുടപ്പിറപ്പായ് മാറുവാന്‍...
കേര വ്റ്ക്ഷത്തിന്‍ നാട്ടിലായ് പുണ്യം
വിടര്‍ത്തിയൊരമ്മയായ് മാറിയവര്‍...
വാര്‍ദ്ധക്യ സ്വാസ്ഥ്യ ജീവിതത്തിനായ്
ഉപേക്ഷിച്ചൊരാ ജന്‍മസ്ഥലം...
വിധിക്കു മുന്നില്‍ കീഴടങ്ങി
അകന്നുപോയാ ഗര്‍ത്തത്തിലേക്ക്...
ആത്മാര്‍ത്ത മനോഭാവം പകര്‍ത്തി-
യൊരമ്മയായ് മറഞ്ഞുപോയവര്‍...
നാലപ്പാട്ടിന്റെ തലസ്ഥാനനഗരിയില്‍
കൊതിപ്പൂണ്ടവര്‍ അന്ത്യവിശ്രമത്തനായ്...
ബാല്യകാല സ്മരണകള്‍ മതിലിനപ്പുറത്തായ്
പകര്‍ത്താന്‍ ഇനിയാരുണ്ടു നമുക്കിനി...
നീര്‍മാതളത്തിന്റെ ഗന്ധം പരത്തിയൊരാ
നിലാംബരിയെ നമുക്കും നഷ്ടമായിന്നലെ...

No comments:
Post a Comment